Skip to main content

Posts

Showing posts from March, 2016

St.Jhon of god in malayalam

ദൈവത്തിന്റെ വി.യോഹന്നാൻ പോർത്തുഗലിൽ എത്രയും താണ ഒരു കുടുംബത്തിൽ ഭക്തരായ മാതാപിതാക്കന്മാരിൽ നിന്ന് യോഹന്നാൻ ജനിച്ചു .കാസ്റ്റീലിൽ ഒരു പ്രഭുവിന്റെ കീഴിൽ ഒരാട്ടിടയന്റ ജോലിയാണ് യോഹന്നാൻ ലഭിച്ചത്.1522-ൽ പ്രഭുവിന്റെ കാലാൾ പടയിൽ ചേർന്നു ഫ്രഞ്ചുകാരും സ്പെയിനുകാരും തമ്മിൽ നടന്ന യുദ്ധത്തിൽ പങ്കെടുത്തു. ഹങ്കറി ടർക്കിക്കെതിരായി നടന്ന യുദ്ധത്തിലും അദ്ദേഹം ഭാഗഭാക്കായി.അശുദ്ധ സമ്പർക്കത്താൽ ദൈവത്തെ ദ്രോഹിക്കുന്നതിലുണ്ടായിരുന്ന ഭയം അദ്ദേഹം നഷ്ടപ്പെടുത്തി. യുദ്ധം കഴിഞ്ഞ് സൈന്യത്തെ പിരിച്ചുവിട്ടപ്പോൾ സെവീലിൽ ഒരു പ്രഭുവിന്റെ കീഴിൽ ആട്ടിടയനായി. അന്ന് 40 വയസ്സു പ്രായമുണ്ടായിരുന്നു തന്റെ ഭൂതകാല ജീവിതത്തിലെ തെറ്റുകളെ പറ്റി ഓർത്ത് അദ്ദേഹത്തിന് സങ്കടം തോന്നി. രാവും പകലും പ്രാർത്ഥനയിലും ആശാനിഗ്രഹങ്ങളിലും ചെലവഴിച്ചു. ഇതു കൊണ്ട് തൃപ്ത്തിപ്പെടാരെ അവശസേവനത്തെ ലക്ഷ്യമാക്കി ആഫ്രിക്കയിലേക്ക് പുറപ്പെട്ടു.ജിബ്രാൾട്ടറിൽ വച്ച് ഒരു കുടുംബം കഷ്ടപ്പെടുന്നതായി കണ്ടപ്പോൾ അദ്ദേഹം അവിടെ താമസിച്ച് കൂലിപ്പണി ചെയ്ത് ആ കുടുംബത്തെ സംരക്ഷിച്ചു.പിന്നീട് അദ്ദേഹം ഒരു പുസ്തക വില്‌പനശാല തുടങ്ങി . അക്കാലത്ത് ആവിലായിലെ വി.യോഹന്നാന്റെ ഒ...