Skip to main content

Posts

Showing posts from February, 2016

ST.Peter Damian in malayalam

  പീറ്റർ ഡാമിയൻ ഇറ്റാലിയൻ വൈദികനായിരുന്നു  പീറ്റർ ഡാമിയൻ .കർദ്ദിനാൾ പദവിയും വേദപാരംഗതസ്ഥാനവും (ഡോക്ടർ ഒഫ് ദ് ചർച്ച്) ലഭിച്ചിട്ടുണ്ട്. 1007ൽ റവന്നയിൽ ഡാമിയൻജനിച്ചു. വൈദികനാകുന്നതിനു മുമ്പ് റവന്നയിൽഅധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്നു. ഇദ്ദേഹം 1035ൽ ഫോൺടെ അവല്ലാനയിലെ പ്രസിദ്ധമായ സന്യാസിമഠത്തിൽ ചേർന്നു. ആശ്രമത്തിന്റെതലവനായിതിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ആശ്രമവാസികൾക്കായി ബെനഡിക്റ്റ് വിശുദ്ധന്റെയും റൊമൗൾഡ് വിശുദ്ധന്റെയും മാതൃകയിൽ നിയമനിർമ്മാണം നടത്തി. വൈദിക സമൂഹം ഉയർന്ന സദാചാരമൂല്യങ്ങൾ പുലർത്തണമെന്ന പക്ഷക്കാരനായിരുന്നു ഡാമിയൻ. ഗ്രിഗറി ആറാമൻ മാർപ്പാപ്പയായിതിരഞ്ഞെടുക്കപ്പെട്ടപ്പോൾ വൈദികസമൂഹത്തെ ശുദ്ധീകരിക്കാൻ ഡാമിയൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ലിബർ ഗൊമാർഗി അനസ്  എന്ന ഗ്രന്ഥം ഡാമിയൻ രചിച്ചു. 1057ൽ സ്റ്റീഫൻ പത്താമൻ മാർപ്പാപ്പ വൈദിക സമൂഹത്തിലെ എല്ലാ അനാചാരങ്ങളും അവസാനിപ്പിക്കും എന്നു പ്രഖ്യാപിച്ചു. ഇതേ വർഷം ഓസ്ട്രിയയിയലെകർദ്ദിനാളായി ഡാമിയൻ നിയമിതനായി.ഡാമിയൻ പലപ്പോഴും മാർപ്പാപ്പയുടെ പ്രതിപുരുഷനായി പ്രവർത്തിച്ചിട്ടുണ്ട്. 1059ൽ നിക്ക...

ഫാദർ ഡാമിയൻ

ഫാദർ ഡാമിയൻ ബൽജിയത്തിലെ ട്രമലോയിൽ കച്ചവടക്കാരനായ ജോനാസ് ഫ്രാൻസിസ്കസ് ഡെ വ്യുസ്റ്ററിന്റെയും ആനി കാതറൈൻ ഡെ വ്യുസ്റ്ററിന്റെയും ഏഴാമത്തെ പുത്രനായി 1840 ജനുവരി 3നു ജോസഫ് ഡെ വ്യുസ്റ്റർ ജനിച്ചു. ബ്രെയ്നെ ലെ കോംറ്റോയിൽ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ല്യൂവെൻ എന്ന സ്ഥലത്തു 'കോൺഗ്രിഗേഷൻ ഓഫ് ദ സേക്രട്ട് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി' എന്ന സന്യാസസഭയിൽ ചേർന്ന ജോസഫ് ഡെ വ്യുസ്റ്റർ ആദ്യ വ്രതത്തോടൊപ്പം ഡാമിയൻ എന്ന പേരു സ്വീകരിച്ചു. മിഷണറി ജോലികൾക്കായി വിദേശത്തേയ്ക്കു പോവുക എന്ന തന്റെ സഹോദരന്റെ നടക്കാതെ പോയ മോഹം ഏറ്റെടുത്ത്, ഫാദർ ഡാമിയൻ ഒരു വിദേശദൗത്യത്തിനായി പുറപ്പെട്ടു. 1864 മാർച്ച് 19നു ഹോണോലുലു കടൽതീരത്ത് ഫാദർ ഡാമിയൻ ഒരു മിഷണറിയായി കപ്പലിറങ്ങി. 1864 മെയ് 24നു ഹോണോലുലുവിലെ ഔവർ ലേഡി ഓഫ് പീസ് കത്തീഡ്രൽപള്ളിയിൽ വച്ച് അദ്ദേഹം പൗരോഹിത്യ കൂദാശ സ്വീകരിച്ചു. തുടർന്ന് പൊതുജനാരോഗ്യരംഗത്ത് പ്രതിസന്ധികൾ നിലനിന്നിരുന്ന ഒവാഹു ദ്വീപിലെ പല ഇടവകകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഹവായ് ദ്വീപിലെത്തുന്ന വിദേശീയരായ കച്ചവടക്കാരും, നാവികരും, ഹവായിയൻ ജനതയ്ക്കു വിവിധ രോഗങ്ങൾ സമ്മാനിച്ചിരുന്നു. മുൻപൊരിക്കല...

റിച്ചിയിലെ വി.കാഥറിൻ St.Catherine of Ricci

റിച്ചിയിലെ  വി.കാഥറിൻ ഫ്ളോറെൻസിൽ റിച്ചി എന്നൊരു സമ്പന്ന കുടുംബത്തിൽ ജനിച്ചു. ജ്ഞാനസ്നാന നാമം അലക്സാണ്ട്രി നാ എന്നായിരുന്നു.അമ്മ തന്റെ ശിശു പ്രായത്തിൽ മരിച്ചതിനാൽ അമ്മാമ്മയാണ് കുഞ്ഞിനെ വളർത്തിയത്. 14-ാമത്തെ വയസിൽ അലക്സാൻട്രീനാ ഡൊമിനിക്കൻ  സഭയിൽ ചേർന്നു കാഥറൈൻ എന്ന നാമം സ്വീകരിച്ചു .രണ്ടു വർഷം അവൾക്ക് തീരെ സുഖമുണ്ടായിരുന്നില്ല കോപം അനിയന്ത്രിതമായിരുന്നു. നമ്മുടെ കർത്താവിന്റെ പീഡാനുഭവത്തെപ്പറ്റിയുള്ള ചിന്തയായിരുന്നു അവളുടെ ആശ്വാസം .അദ്ഭുതകരമായ രീതിയിൽ ആ സുഖക്കേട് മാറി .അതോടെ അവൾ പ്രായശ്ചിത്തവും പ്രാർത്ഥനയും വർദ്ധിച്ചു. ആഴ്ച്ചയിൽ രണ്ട് മൂന്ന് ദിവസം അപ്പവും വെള്ളവും മാത്രമായിരുന്നു അവളുടെ ഭക്ഷണം. ഒരു ദിവസം ഒന്നും ഭക്ഷിച്ചിരുന്നില്ല. സഭാ നിയമം അനുവദിച്ചെടുത്തോളം സ്വശരീരത്തിൽ ചമ്മട്ടി കൊണ്ട് അടിച്ചുപോന്നു .അവളുടെ പ്രായശ്ചിത്താരൂപിയേക്കാൾ അത്ഭുതാവഹമായിരുന്നു അവളുടെ എളിമയും ശാന്തതയുംപ്രാശാന്തതയുംപ്രാർത്ഥനയുംർത്ഥനയും പ്രായശ്ചിത്തവും ധ്യാനവും കൊണ്ടാണ് ഈ ദൃശമായ ആത്മനിയന്ത്രണം അവൾ പ്രാപിച്ചത്         കാഥറിന്റെ ജീവത വിശുദ്ധി ഗ്രഹിച്ചിരുന്ന സഭാംഗങ്ങ...