
1063ൽ അലക്സാണ്ടർ രണ്ടാമൻ ഡാമിയനെ ഫ്രാൻസിലേക്കയച്ചു. ക്ലൂന്നിയിലെ സന്യാസിമഠത്തിന്റെ അധിപനായ ഹ്യുഗും മേകണിലെ ബിഷപ്പായ ഡ്രൊഗൊയും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കുകയായിരുന്നു ഡാമിയനിൽ നിക്ഷിപ്തമായിരുന്ന ഉത്തരവാദിത്തം. ഡാമിയൻ വിജയം കൈവരിക്കുകയും ചെയ്തു. ഇതിൽ സന്തുഷ്ടരായ സന്യാസിമാർ ഡാമിയനു നിരവധി സമ്മാനങ്ങൾ നൽകാൻ തയ്യാറായെങ്കിലും ഡാമിയൻ അവരെ വിലക്കുകയാണുണ്ടായത്. താത്ക്കാലിക പാരിതോഷികങ്ങൾ സ്വീകരിക്കുന്നത് ശാശ്വതമായവ ലഭിക്കുന്നതിനു തടസ്സമാകും എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശ്വാസം. ഡാമിയന്റെ അവസാന ദൗത്യം റവന്നയിലായിരുന്നു. അവിടെ നിന്നുള്ള മടക്കയാത്രയിൽ 1072 ഫെബ്രുവരി 23ന് ഫയെൻറ്സായിൽ വച്ചു ഇദ്ദേഹം നിര്യാതനായി.ദൈവശാസ്ത്രം സംബന്ധിച്ച് നിരവധി കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1828ൽ ലിയോ പന്ത്രണ്ടാമൻ മാർപാപ്പഡാമിയനെ വേദപാരംഗതൻ (ഡോക്ടർ ഒഫ് ദ് ചർച്ച്) ആയി പ്രഖ്യാപിച്ചു. റോമൻ കത്തോലിക്ക സഭ ഫെബ്രുവരി 23 ഡാമിയന്റെ ഓർമദിനമായി ആചരിക്കുന്നു.
Comments
Post a Comment