കുര്യാക്കോസ് ഏലിയാസ് ചാവറ
1805 ഫെബ്രുവരി 10നു ഇപ്പോഴത്തെ ആലപ്പുഴ
ജില്ലയിലെകൈനകരിയിലായിരുന്നു ജനനം.
മാതാപിതാക്കൾ കുര്യാക്കോസ് ചാവറയും മറിയവും. കൈനകരി സെന്റ് ജോസഫ് പള്ളി വികാരിയുടെ
കീഴിലാണ് പൗരോഹിത്യത്തിനു പഠിച്ചു തുടങ്ങിയത്. 1818ൽ പതിമൂന്നാം വയസ്സിൽ
പള്ളിപ്പുറത്തെ സെമിനാരിയിൽ ചേർന്നു. തോമസ് പാലയ്ക്കൽ മൽപാൻ ആയിരുന്നു റെക്ടർ.
1829 നവംബർ
2നു് അദ്ദേഹം
പുരോഹിതനായി ചേന്നങ്കരി പള്ളിയിൽ ആദ്യമായി കുർബാനയർപ്പണം നടത്തി. 1830ലാണ്
ചാവറയച്ചൻ മാന്നാനത്തേക്ക്< പോയത്. പിൽക്കാലത്ത് ഫാ. ചാവറയുടെ
പ്രധാന കർമ്മമണ്ഡലം ഇപ്പോൾ കോട്ടയം
ജില്ലയിലുള്ള ഈ
ഗ്രാമമായിരുന്നു.
പുരോഹിതവൃത്തിയോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളും കൈകാര്യം ചെയ്ത അദ്ദേഹം
അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്നു.ജാതിമതഭേദ
ചിന്തകൾക്കെതിരെ പ്രവർത്തിക്കുകയും പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾക്കു
സൗജന്യ ഭക്ഷണം നൽകുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരിൽ അസമത്വം
നിലനിന്നിരുന്ന അക്കാലത്ത് പുരോഹിതന്മാരുടെ ഭാഗത്ത് നിന്ന് ഇത്തരം സേവന
പ്രവർത്തനങ്ങൾ അപൂർവ്വമായിരുന്നു.
എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനും ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. 1864-ിൽ കേരളത്തിലെസുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കവേ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു. ഇത് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉൽഭവത്തിന് കാരണമായി.
സാംസ്കാരിക രംഗത്തും
ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ
മെച്ചപ്പെടുത്തുന്നതിനായി കോട്ടയത്തെ മാന്നാനത്ത് ഒരുമുദ്രണാലയം അദ്ദേഹം
സ്ഥാപിച്ചു. നസ്രാണി
ദീപിക എന്ന പേരിൽ ഇറങ്ങിയ
പത്രം അച്ചടിച്ചത് മാന്നാനം
സെന്റ് ജോസഫ്സ് പ്രസ് എന്ന
ഈ മുദ്രണശാലയിലായിരുന്നു.
1871 ജനുവരി മൂന്നിന്
കൂനമ്മാവിൽ കുര്യാക്കോസ് ഏലിയാസ് അന്തരിച്ചു. അവിടെ അദ്ദേഹം ഉപയോഗിച്ചിരുന്ന
മുറി കൂനമ്മാവ് സെന്റ് ഫിലോമിനാസ്
പള്ളിയിലെ ചരിത്രമ്യൂസിയത്തിൽ ഇപ്പോൾ സംരക്ഷിക്കപ്പെടുന്നു. കുര്യാക്കോസ് ഏലിയാസ്
അവസാന നാളുകൾ കഴിച്ചുകൂട്ടിയതും ഭൗതിക ശരീരം ഉൾക്കൊള്ളുന്ന പുണ്യസ്ഥലവുമായ
കൂനമ്മാവ് സെൻറ് ഫിലോമിനാസ് പള്ളി ഇന്ന് ഒരു തീർഥാടന കേന്ദ്രമാണ്. 1889 മെയ് മാസത്തിൽ
കൂനമ്മാവിൽ നിന്ന് തിരുശേഷിപ്പുകൾ മാന്നാനത്തെ സിറോ മലബാർ ദയറാ പള്ളിയിൽ കൊണ്ടു
പോയി സംസ്കരിച്ചു.
2014 നവംബർ 23-ന് ഫ്രാൻസിസ്
മാർപ്പാപ്പ ചാവറയച്ചനെ
വിശുദ്ധനായി പ്രഖ്യാപിച്ചു
Comments
Post a Comment