വിശുദ്ധ കുർബാന
സുറിയാനി
ഭാഷയിലെ കുറ്ബാന , കാറെബ് (ആനയിക്കുക എന്നർത്ഥം) തന്നെ മലയാളത്തിലേക്കും
ആദേശം ചെയ്യപ്പെട്ടു. അറബിയിൽ കുറ്ബാന എന്നാൽ ബലി എന്നാണർത്ഥം
എല്ലാ വിശ്വാസികൾക്കുംവേണ്ടി പരികർമ്മം ചെയ്യപ്പെടുന്നതിനാൽ വിശുദ്ധ കുർബാന
സമ്പൂർണ്ണ ആരാധനയാണ് . മറ്റു തിരുക്കർമ്മങ്ങൾ
വിശ്വാസികളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി പരകർമ്മം
ചെയ്യപ്പെടുന്നു. ഈ തിരുക്കർമ്മങ്ങളുടെ പൂർത്തീകരണമായി വിശുദ്ധ കുർബാന
നിലകൊള്ളുന്നു. അതിനാൽ വിശുദ്ധ കുർബാന സമ്പൂർണ്ണ ബലി, അല്ലെങ്കിൽ രാജകീയ
ബലി ആയി അറിയപ്പെടുന്നു. സുറിയാനി പാരമ്പര്യത്തിൽ വിശുദ്ധ കുർബാനയെ
കൂദാശകളുടെ രാജ്ഞി എന്നും വിളിക്കുന്നു.
പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലെ അനഫോറ, വിശുദ്ധ അദ്ദായിയുടെയും വിശുദ്ധ മാറിയുടെയും, പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിലേത് വിശുദ്ധ യാക്കോബിന്റെയും ആണു. ഈ രണ്ടു ആരാധനാ രീതികൾക്കും മൂന്നാം നൂറ്റാണ്ടോളം പഴക്കമുണ്ട്. അതിനാൽത്തന്നെ ലോകത്തിൽ ഉപയോഗത്തിലിരിക്കുന്ന ലിറ്റർജികളിൽവച്ചുതന്നെ ഏറ്റവും പഴക്കം ചെന്ന ലിറ്റർജി ഇവയാണ്.
പരിശുദ്ധ പരമ ദിവ്യ കരുണ്യത്തിന് എന്നേരവും സ്തുതിയും പുകഴ്ചയും ആരാധനയും എപ്പോഴും ഉണ്ടായിരിക്കട്ടെ...
HOLY MASS A STAGE OF LOVE..............
A STAGE OF FORGIVING...
MIRACLES OF HOLY MASS
Comments
Post a Comment