വിഅൽഫോൻസാമ്മ
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി സീറോ മലബാർ കത്തോലിക്കാ അതിരൂപതയിലെ കുടമാളൂർ ഇടവകയിൽ ഉൾപ്പെട്ട ആർപ്പൂക്കര ഗ്രാമത്തിലെ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത് മകളായി 1910 ഓഗസ്റ്റ് 19 - ന് ജനിച്ചു. അന്നക്കുട്ടി എന്ന പേരാണ് അവർ മകൾക്ക് നൽകിയത്. ചെമ്പകശ്ശേരി രാജഭരണകാലത്ത് മുട്ടത്തുപാടം കുടുംബം പള്ളി സ്ഥാപനത്തോട് അനുബന്ധിച്ച് ആർപ്പൂക്കരയിൽ സ്ഥിരതാമസമാക്കുകയും പിന്നീട് കൊട്ടാരം വൈദ്യന്മാരായി പ്രവർത്തിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു.. ഇന്നും ഈ കുടുംബത്തിലെ ചില അംഗങ്ങൾ വൈദ്യന്മാരായി അറിയപ്പെടുന്നു. അന്നക്കുട്ടിയുടെ ജനനത്തിനു മുൻപ് അമ്മ ഒരു പാമ്പിനെ കണ്ട് ഭയപ്പെട്ടതിനെ തുടർന്ന് ഗർഭകാലം തികയുന്നതിനു മുൻപ്, എട്ടാം മാസത്തിലാണ് അന്നക്കുട്ടി ജനിച്ചത്..ഓഗസ്റ്റ് 27 - ന് പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലുള്ള കുടമാളൂർ ഇടവക ദേവാലയത്തിൽ വെച്ച് മാമ്മോദീസ നൽകി. പ്രസവത്തിനു ശേഷം അന്നക്കുട്ടിയുടെ മാതാവിന്റെ അസുഖം ദിനംപ്രതി വർദ്ധിച്ചു വന്നു. ഈ വേളയിൽ അവരെ കാണുവാൻ വന്ന സഹോദരി മുട്ടുചിറ മുരിക്കൻ അന്നമ്മയോട് തന്റെ കുഞ്ഞിന്റെ കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് അഭ്യർഥിച്ചു. അന്നക്കുട്ടി ജനിച്ച് ഇരുപത്തിയേഴാം ദിവസം അമ്മ മരിച്ചു. പരിപാലിക്കാൻ ആരുമില്ലാതിരുന്നതിനാൽ മാതൃസഹോദരി അന്നമ്മ അന്നക്കുട്ടിയെ മുട്ടുചിറയിലേക്ക് കൊണ്ടു പോയി. എങ്കിലും, ഗർഭിണിയായിരുന്ന അന്നമ്മയ്ക്ക് കുഞ്ഞിനെ അധികനാൾ നോക്കുവാൻ സാധിക്കാതിരുന്നതിനാൽ വീട്ടിൽ തിരികെ കൊണ്ടുപോയി. അവിടെ കുഞ്ഞിനെ പരിപാലിച്ചത് വല്ല്യമ്മ ത്രേസ്യാമ്മയാണ്. ഇക്കാലയളവിൽ കരപ്പൻ എന്ന അസുഖം പിടിപെട്ട് കുഞ്ഞിന്റെ മേനി മുഴുവൻ വൃണപ്പെട്ടിരുന്നു. രോഗത്തിന്റെ പിടിയിൽ നിന്നും വർഷങ്ങൾ കൊണ്ടാണ് സുഖം പ്രാപിച്ചത്
കുടമാളൂർ പള്ളിയിൽ 1917 നവംബർ 27 - ന് അന്നക്കുട്ടിയുടെ അദ്യകുർബ്ബാന കൈക്കൊണ്ടു. ചെറുപ്പത്തിൽ തന്നെ അന്നക്കുട്ടി പാവങ്ങളോട് അനുകമ്പ കാട്ടിയിരുന്നു. ആർപ്പൂക്കരയിലെ തൊണ്ണാംകുഴി സർക്കാർ സ്കൂളിൽ എ.ഇ. അന്ന പേരിൽ വിദ്യാഭ്യാസത്തിനായി 1917 മേയ് മാസത്തിൽ ചേർത്തു 1925 ജനുവരി 21-നാണ് അന്നക്കുട്ടി സ്ഥൈര്യലേപനം സ്വീകരിച്ചത്. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാൻ മാർ തോമസ് കുര്യാളശ്ശേരിയാണ് അന്നക്കുട്ടിയുടെ നെറ്റിയിൽ സൈത്തു പൂശിയത്.വിവാഹവസ്ത്രങ്ങൾ ഒരുക്കുകയായിരുന്ന കുടുംബാംഗങ്ങൾ ഈ സമയം അന്നക്കുട്ടിക്കാവശ്യമായ വെള്ള വസ്ത്രങ്ങൾ ഒരുക്കുവാൻ തുടങ്ങി. 1927 ൽ പന്തക്കുസ്താ ദിനത്തിലാണ് അന്നക്കുട്ടി ഭരണങ്ങാനം ഫ്രാൻസിസ്കൻ ക്ലാരമഠത്തിൽ പ്രവേശിച്ചത്
കന്യാസ്ത്രീയാകുന്നതിന്റെ ആദ്യപടിയായി 1928 ഓഗസ്റ്റ് രണ്ടിന് വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ തിരുനാൾ ദിവസം കൂട്ടുകാരോടൊപ്പം അന്നക്കുട്ടി ശിരോവസ്ത്രം സ്വീകരിച്ചുതുടർന്ന് 1935 ഓഗസ്റ്റ് മാസം ചങ്ങനാശ്ശേരി ക്ലാരമഠത്തിൽ നൊവിഷ്യേറ്റിനായി പ്രവേശിക്കപ്പെട്ടു1946
ജുലൈ മാസം 28 ഞായറാഴ്ച രാവിലത്തെ കുർബാനയിൽ പൂർണ്ണമായും പങ്കെടുക്കാനായി
അൽഫോൻസ നേരത്തെതന്നെ ചാപ്പലിലെത്തി. കുർബാന ആരംഭിച്ച് അല്പസമയത്തിനകം
അൽഫോൻസയെ പാരവശ്യം പിടികൂടി. വിഷമത കലശലായതിനാൽ അവൾ തന്റെ മുറിയിലേക്ക്
നടന്നു നീങ്ങി കട്ടിലിൽ കിടന്നു. ഗബ്രിയേലമ്മ എത്തി അൽഫോൻസയ്ക്ക് പരിചരണം
നൽകി. രാവിലെ 8 മണിക്ക് ആരംഭിച്ച അവശതകൾ രണ്ടു മണിക്കൂറോളം തുടർന്നു. 10
മണിയോടെ അല്പം ശമനം ലഭിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പാരവശ്യം വീണ്ടും
തുടങ്ങി.
രോഗാവസ്ഥ ഗുരുതരമായി തുടർന്നതിനാൽ അന്ത്യകൂദാശ നൽകുവാനായി
വൈദികനേയും ഒപ്പം ഡോക്ടറേയും വരുത്തി. രോഗം ശക്തിപ്പെട്ട് ഉച്ച തിരിഞ്ഞു
രണ്ടു മണിയോടെ അൽഫോൻസ അന്തരിച്ചു
പിറ്റേന്ന് ബന്ധുക്കളുടെയും, മറ്റു കന്യാസ്ത്രീകളുടെയും സാന്നിധ്യത്തിൽ
അൽഫോൻസയെ ഭരണങ്ങാനം സിമിത്തേരി കപ്പേളയിൽ സംസ്കരിച്ചു. സഹസന്യാസിനിമാരാണ്
അൽഫോൻസയുടെ ശരീരം സെമിത്തേരി കപ്പേളയിലേക്ക് വഹിച്ചത്. മഠത്തിൽനിന്നും
സെമിത്തേരി കപ്പേളയി ശവസംസ്കാര വേളയിൽ റോമുളൂസച്ചൻ ചരമ പ്രസംഗം നടത്തി
|
Comments
Post a Comment